ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ നിഷേധിച്ച് കോടതി. 7 ദിവസത്തേക്ക് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 28 നു കെജ്രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് ഇ ഡി കെജ്രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. ഇ ഡി യുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധമെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെമുതൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് കെജ്രിവാളിന്റെ അറസ്റ്റിൽ നടക്കുന്നത്. ഇന്ന് ദില്ലി പൊലീസ് എ എ പി മന്ത്രിമാരായ അതിഷിയെയും സൗരഭിനേയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധിച്ചിരുന്നു പ്രവർത്തകരെയൊക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരളത്തിൽ ഡിവൈഎഫ്ഐയും സിപിഐഎമ്മും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)