കേരള യുവജന സമ്മേളനം;എസ് വൈ എസ് താത്തൂർ സർക്കിൾ സ്വുഹ്ബ പ്ലാറ്റ്യൂൺ സംഗമം നടത്തി

MTV News 0
Share:
MTV News Kerala

പാഴൂർ : ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമെന്ന ശീർഷത്തിൽ ഡിസംബറിൽ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സന്നദ്ധ സംഘം പ്ലാറ്റ്യൂൺ ടീമിനുള്ള പ്രഥമ പരിശീലന പരിപാടിയായ സ്വുഹ്ബ സംഗമം താത്തൂർ സർക്കിളിൽ സംഘടിപ്പിച്ചു.

മുന്നൂര് വെച്ച് നടന്ന സംഗമത്തിൽ സലീം സഖാഫി കൈമ്പാലം, അഷ്‌റഫ്‌ അഹ്സനി കുറ്റിക്കാട്ടൂർ എന്നിവർ ക്‌ളാസിനു നേതൃത്വം നൽകി. താത്തൂർ സർക്കിൾ പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി, ജനറൽ സെക്രട്ടറി അൻസാർ, സർക്കിൾ പ്ലാറ്റ്യൂൺ ചീഫ് ആബിദ് അലി, അഷ്‌റഫ്‌ അരയങ്കോട് എന്നിവർ സംബന്ധിച്ചു.