വനിതാ ബോക്‌സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

MTV News 0
Share:
MTV News Kerala

ടോക്യോ | ആറുതവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്‌സിങ്ങില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 4-1 എന്ന സ്‌കോറിനാണ് മേരി കോമിന്റെ വിജയം.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് മേരി കോം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണമാണ് ലക്ഷ്യം വെയ്ക്കുന്നത്.