40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.

MTV News 0
Share:

മാവൂർ:40 കുപ്പി വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ.കായലം സ്വദേശിയായചെങ്ങോത്ത് ശശിധരൻ (56) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ മുറ്റത്ത് വെച്ചാണ് വിദേശമദ്യം കണ്ടെടുത്തത്.
മാവൂർ പോലീസ് ഇൻസ്പെക്ടർ
ടി ദാമോദരൻ, എസ് ഐ മാരായ ബിജു ഭാസ്കർ,പുഷ്പചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹനൻ മുത്താലം, സിവിൽ പോലീസ് ഓഫീസർ സുജിത എന്നിവർ നേതൃത്വം നൽകി.