
മാവൂർ.കെ.എം.ജി മാവൂർ സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ‘ഹർഷം 24 ന് ഏപ്രിൽ 15 തിങ്കൾ മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിയിൽ തുടക്കമാവും. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻ്റ് ഒരു മാസക്കാലം നീണ്ടു നിൽക്കും.7000 പേർക്കിരിക്കാവുന്ന ഗ്യാലറിയും, മൈതാനവും സജ്ജമായിക്കഴിഞ്ഞു. ഉൽഘാട മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ.എഫ്.സി കാളിക്കാവിനെ നേരിടും. ടൂർണ്ണമെൻ്റ് ബോബി ചെമ്മണ്ണൂർ (ബോച്ചെ ) ഉൽഘാടനം ചെയ്യും. രാത്രി 8.30 നാണ് മത്സരങ്ങൾ ആരംഭിക്കുക. കളിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ടൂർണ്ണമെൻറ് കമ്മറ്റി ചെയർമാൻ ടി.എം ഷമീർ ബാബു, കൺവീനർ ടി ജിനു, ഫിനാൻസ് കൺവീനർ ഷാഫി എ.പി, അബ്ദുറഹിമാൻ വി.കെ, ലത്തീഫ് എ.പി എന്നിവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021





View Comments (0)