
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ എഫ്.സി തൃക്കരിപ്പൂരിനെതിരെ ഇസ്സ ബെയ്സ് പെരുമ്പാവൂരിന് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളൂം ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ (7-6) യാണ് മത്സര ഫലം നിർണ്ണയിച്ചത്. വ്യാഴാഴ്ച ജിംഖാന തൃശ്ശൂർ റിയൽ എഫ്സി തെന്നലയെ നേരിടും. കിക്കോഫ് 8.30 PM
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)