കെ.എം.ജി അഖിലേന്ത്യാ സെവൻസ് – ആറാം പ്രീകോർട്ടറിൽ യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തിന് ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആറാം പ്രീർകോട്ടർ മത്സരത്തിൽ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിന് ജയം. ഒന്നിനെതിരെ മൂന്ന്  ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനേയാണ് പരാജയപ്പെടുത്തിയത്. ബുധനാഴ്ച ഏഴാം പ്രീകോർട്ടർ മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് ഫിറ്റ് വൽ കോഴിക്കോടുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.