
കെ.എം.ജി അഖിലേന്ത്യാ സെവൻസ് – സാബിറിൻ്റെ ഹാട്രിക്ക് ഗോളിൽ ഫിറ്റ് വൽ കോഴിക്കോടിന് ജയം.
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഏഴാം പ്രീർകോട്ടർ മത്സരത്തിൽ ഫിറ്റ് വൽ കോഴിക്കോടിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അഭിലാഷ് കുപ്പൂത്തിനേയാണ് പരാജയപ്പെടുത്തിയത്. ഫിറ്റ് വലിന് വേണ്ടി അവരുടെ ഒമ്പതാം നമ്പർ താരം സാബിത് ഹാട്രിക് ഗോൾ നേടി.വ്യാഴാഴ്ച അവസാന പ്രീകോർട്ടർ മത്സരത്തിൽ ജവഹർ മാവൂർ ഫിഫ മഞ്ചേരിയുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)