കെ.എം.ജി അഖിലേന്ത്യാ സെവൻസ് – മെഡിഗാഡ് അരീക്കോട് സെമിയിൽ.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ ക്വാർട്ടറിൽ മെഡിഗാഡ് അരീക്കോടിന് ജയം. റിയൽ എഫ്.സി.തെന്നലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. സോഷ്യൽ മീഡിയ താരമായ സൽമാൻ കുറ്റിക്കോട് അതിഥിയായി ടീമംഗങ്ങളെ പരിജയപ്പെട്ടു.തിങ്കളാഴ്ച രണ്ടാം ക്വാർട്ടറിൽ ടൗൺ ടീം അരീക്കോട് ആതിഥേയരായ കെ.എം.ജി മാവൂരുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.