കെ.എം.ജി അഖിലേന്ത്യാ സെവൻസ് : സബാൻ കോട്ടക്കൽ ഫൈനലിൽ.

MTV News 0
Share:

മാവൂർ.  ജീവകാരുtണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ  ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൻ്റ രണ്ടാം പാദത്തിൽ ജവഹർ മാവൂരുമായി നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയാവുകയും പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനാൽ ട്രോസിലൂടെ സബാൻ കോട്ടക്കൽ വിജയികളാവുകയായിരുന്നു. ഒന്നാം പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ശനിയാഴ്ച ഫൈനലിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ നേരിടും. മത്സരം രാത്രി 8.30ന്.

Share:
Tags:
മാവൂർ.  ജീവകാരുtണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ  ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൻ്റ രണ്ടാം പാദത്തിൽ ജവഹർ മാവൂരുമായി നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയാവുകയും പെനാൽട്ടി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനാൽ ട്രോസിലൂടെ സബാൻ കോട്ടക്കൽ വിജയികളാവുകയായിരുന്നു. ഒന്നാം പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ശനിയാഴ്ച ഫൈനലിൽ സബാൻ കോട്ടക്കൽ...കെ.എം.ജി അഖിലേന്ത്യാ സെവൻസ് : സബാൻ കോട്ടക്കൽ ഫൈനലിൽ.