പി എൻ പണിക്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.

MTV News 0
Share:

വായന പക്ഷാചരണ ത്തോട് അനുബന്ധിച്ച് പാഴൂർ പൊതുജന വായനശാല പി എൻ പണിക്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.കേന്ദ്ര കേരള സർവകലാശാല റാങ്ക് ജേതാവ് എൻ. പി. ധന്യശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ് മെമ്പർ ഇ പി വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിയായ അൻവർ പി ടി ക്ക് വായോളി ഹസ്സൻ മാസ്റ്റർ ഉപഹാരം നൽകി. എം കെ അനിൽകുമാർ നന്ദി പറഞ്ഞു.