താത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപനം

MTV News 0
Share:
MTV News Kerala

താത്തൂർ :എസ്എസ്എഫ് താത്തൂർ സെക്ടറിന് കീഴിൽ സംഘടിപ്പിച്ച 31 മത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി അഹ്ദൽ നഗർ, തേനായിൽ വെച്ച് നടന്ന പരിപാടിയിൽ 120 മത്സരങ്ങളിലായി 200 ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.
ഉദ്ഘാടന സംഗമത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം MLA പിടിഎ റഹീം ഉദ്ഘാടനം നിർവഹിച്ചു. വേദിയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ കെ. റഫീഖ് , ജമാൽ തേനായിൽ, മിദ്ലാജ് തേനായിൽ തുടങ്ങിയവർ ആശംസ അറിയിച്ചു.
സമാപന സംഗമത്തിൽ സെക്ടർ പ്രസിഡണ്ട് സ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ദുബൈ ICF സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്
സലാം സഖാഫി വെള്ളലശ്ശേരി  ഉദ്ഘാടനവും, ഇബ്രാഹീം സഖാഫി അനുമോദന പ്രഭാഷണവും നടത്തി.
സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം അഹ്ദൽ നഗറും താത്തൂർ , വെള്ളലശ്ശേരി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കലാപ്രതിഭയായി റബീഹ് എം അരയങ്കോടിനെയും സർഗ പ്രതിഭയായി ഹഫീഫ് അഹ്ദൽ നഗറിനെയും തിരഞ്ഞെടുത്തു.