കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു.

MTV News 0
Share:

കോഴിക്കോട്: കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം സംഭവിച്ചു.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യ മുഴിയിലാണ് അപകടം നടന്നത്.
ഇന്ന് പുലർച്ചെ അഞ്ചര യോടെയാണ് അപകടം നടന്നത്.
അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്.
കൊണ്ടോട്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് മൽസ്യവുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ട്രാൻൻസ്ഫോർമറിൽ ഇടിച്ചത്.
ട്രാൻസ്ഫോർമർ സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റുകൾ പൂർണമായും തകർന്നു
മുക്കം കെ എസ്‌ ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
മുക്കം അഗ്നി രക്ഷാ സേന രക്ഷാ സേന
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.