
നിപ്പ; അഞ്ച് വാര്‍ഡുകള്‍ കണ്ടയ്ന്മെന്റ് സോണുകള്‍, നബിദിന ഘോഷയാത്രക്ക് നിയന്ത്രണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് മമ്പാട് പഞ്ചായത്തിലെ ഏഴ് ഉള്‍പ്പടെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നബിദിന ഘോഷ യാത്ര ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന് മലപ്പുറം ജില്ല കളക്ടര്‍ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളില്‍ മാസ്ക് നിര്‍ബന്ധമാക്കല്‍ ഉള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പ പ്രോട്ടോകോള്‍ പ്രാകാരമുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടങ്ങളില്‍ നടപ്പിലാക്കുക.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)