എറണാകുളം:പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന്; ഹൈക്കോടതി.പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി ഉത്തരവായി.നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ...
തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത്...
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്-ബെംഗളൂര്‍ ടൂറിസ്റ്റ് ബസ് നൈറ്റ് സര്‍വീസ് ഡ്രൈവര്‍മാരാണിവര്‍.
കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് നരിക്കുനി, എളേറ്റിൽ-വട്ടോളി, നെല്ലിയേരി താഴം എന്നിവിടങ്ങളിലെ...
കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ്...
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) ആണ് പിടിയിലായത്. ബിബിഎ വിദ്യാർത്ഥിയായ ശ്രാവണെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിൽ പൊലീസ്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നുവെന്നും പൊലീസ് പറയുന്നു. കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി....
മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ് ലഹരി വിതരണക്കാരനാണെന്നാണ് കണ്ടെത്തൽ. രണ്ടു വർഷമായി ആകാശ് ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ്. രണ്ട് ഇലക്ട്രോണിക് ത്രാസ്സുകളും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം) ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയ കത്തിന് എതിരെ ആശമാർ രംഗത്തെത്തിയിട്ടുണ്ട്. എൻഎച്ച്എമ്മിന്‍റെ...