കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിക്ക് കോഴിക്കോട് നരിക്കുനി, എളേറ്റിൽ-വട്ടോളി, നെല്ലിയേരി താഴം എന്നിവിടങ്ങളിലെ...
കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ്...
​കോഴിക്കോട്: ന​ഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) ആണ് പിടിയിലായത്. ബിബിഎ വിദ്യാർത്ഥിയായ ശ്രാവണെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിൽ പൊലീസ്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നുവെന്നും പൊലീസ് പറയുന്നു. കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി....
മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ് ലഹരി വിതരണക്കാരനാണെന്നാണ് കണ്ടെത്തൽ. രണ്ടു വർഷമായി ആകാശ് ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ്. രണ്ട് ഇലക്ട്രോണിക് ത്രാസ്സുകളും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്. നാഷ്ണൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം) ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകിയ കത്തിന് എതിരെ ആശമാർ രംഗത്തെത്തിയിട്ടുണ്ട്. എൻഎച്ച്എമ്മിന്‍റെ...
ദില്ലി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലിയിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർ നൽകേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം...
കോഴിക്കോട്: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്....
കോഴിക്കോട്: ചേവായൂർ നിരവധി അന്തർ ജില്ല മോഷണകേസ്സുകളിലെ പ്രതിയായ തമിഴ്നാട് നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൾ കബീർ (വാട്ടർ മീറ്റർ കബീർ-56) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഫെബ്രുവരി 19 ന് മലാപറമ്പ് മോട്ടോ വലിയ പറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട്...