നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ച മരുന്നുകളിൽ പലതും കാലഹരണപ്പെടാറായവ. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളും കൂടിയ അളവിൽ എത്തിച്ചു. ഇതോടെ മരുന്നുകൾ തിരിച്ചെടുക്കാൻ നടപടി തുടങ്ങി.ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലൊക്കെ കാലാവധി തീരുന്ന മരുന്നുകളാണ് ഏതാനും ദിവസംമുൻപ് എത്തിച്ചത്....
കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. പുലർച്ചെ 4നും 5നും ഇടയിലാണ് അപകടം നടന്നതെന്നാണ് വിവരം.സുധാകരന്റെ വീടിന് സമീപം തന്നെയായിരുന്നു അപകടം.കാറുമായി പുറത്തേക്കിറങ്ങുമ്പോൾ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന് തീപിടിച്ചു.പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ കാറിനുള്ളിൽ...
കൊടുവള്ളിയില്‍ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. കുട്ടിയുടെ പിതൃസഹോദരന്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. റസാഖിന്റെ ഭാര്യ സീനത്ത് ഒളിവിലാണ്. കേസില്‍ പ്രതിയായ ഇവരുടെ മകന്‍ ഉവൈസ് രാജ്യം വിട്ടിരുന്നു. തുടർന്ന് പൊലീസ്...
  പത്ത് വര്‍ഷം പൂനൂര്‍ കാരുണ്യതീരം പ്രതീക്ഷാ ഭവന്റെ തണലില്‍ കഴിഞ്ഞ ഝാര്‍ഖണ്ഡ് സ്വദേശി യസിന്‍ ഷെയ്ഖ് എന്ന റഷീദ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. സ്വാതന്ത്ര്യദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് യസിന് നാട്ടിലേക്കുള്ള വഴിതുറന്നത്.ഝാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച്...
കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’ വികസന കോണ്‍ക്ലേവ് നഗരവികസനത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസവും ആരോഗ്യവും, സമ്പദ് വ്യവസ്ഥയും വ്യവസായവും, ഐ.ടിയും ഭാവി സാങ്കേതികവിദ്യയും, ടൂറിസവും...
കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. എതിരെ വന്ന ടിപ്പർ ലോറിയുമായി സ്വകാര്യ ബസ് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ...
ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ റേഡിയോഗ്രാഫർ തസ്തിക കൊടുവള്ളിയിൽത്തന്നെ നിലനിർത്തുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് കത്ത് നൽകിയതിനെ തുടർന്നാണ് ഉറപ്പ്...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്...
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട്. സ്‌ട്രോക് ബാധിച്ച്‌ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.കിടപ്പിലാകുന്നതിനു രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന്‌ പുതിയ പാട്ടിന് അബൂബക്കർ...
  കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച വിവിധ ഓണം വിപണനമേളകള്‍ നേടിയത് മികച്ച വിറ്റുവരവ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 148 മേളകളിലൂടെ ആകെ 3,15,07,517 രൂപയുടെ വിറ്റുവരവാണ് നേടിയത്. വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലും കുടുംബശ്രി സംവിധാനത്തിന്...