മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന താത്തൂർ പൊയിൽ ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ആദ്യ കാലയളവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം,...
നല്ലളം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട്...
കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും...
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു....
തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന്...
മാവൂർ:ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരാണ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരുമിച്ചു കൂടിയത്. ഗ്രാസിം കാലത്തെയും പുതിയ കാലത്തെയും അനുഭവങ്ങൾ പങ്കു വെക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാസിം ഫാക്റ്ററിയിലെ സി.ഐ.ടി.യു പ്രവർത്തകരായ മുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. മാവൂർ പൈപ്പ് ലൈൻ കടോടി കൺവെൻഷൻ സെന്ററിൽ...
കോഴിക്കോട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം...
മാവൂർ:കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി.കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിനുവേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന വികസനവും അക്കാദമിക...
മൈക്കേന്തി മത്സരാര്‍ത്ഥികള്‍ക്കൊപ്പം വേദികളെ പ്രകമ്പനം കൊള്ളിച്ച് അധ്യാപികമാര്‍. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ മുഴുവന്‍ വേദികളും നിയന്ത്രിച്ചാണ് അധ്യാപികമാര്‍ പുതു ചരിത്രം രചിച്ചത്. സ്റ്റേജ് മാനേജ്‌മെന്റ്, ആങ്കറിംഗ് ഉള്‍പ്പെടെ ഓരോ വേദികളിലും അവര്‍ നിറഞ്ഞു നിന്നു. 24 വേദികളിലായാണ് കലാ മത്സരങ്ങള്‍ അരങ്ങേറിയത്....