പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു ചാടി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപമാണ് അപകടം.കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കാർ അരികു...
സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ നഗരത്തിൽ വൻദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപത്തുള്ള ആക്രിക്കടയിൽ വൻ തീപ്പിടിത്തമുണ്ടായത്. പി. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്ക് പുറകിൽ ബീച്ചിൽ മാലിന്യം...
ബാംഗ്ലൂരില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് കുരുവട്ടൂര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുറ്റിയില്‍ വീട്ടില്‍ അതുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ചേവായൂര്‍ പോലീസ്...
കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ചൈൽഡ് ലൈനാണ് വിവരം കൊടുവള്ളി പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് സംഭവത്തിൽ പൊലീസ് വിശദമാക്കുന്നത്.
  നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്, കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബുമായി സഹകരിച്ച് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങൾ കൈമാറി. അഡ്വ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ...
കോഴിക്കോട് ജില്ലയില്‍ 14 വയസ്സ് പ്രായമുള്ള 12,467 പെണ്‍കുട്ടികള്‍ എച്ച്.പി.വി വാക്‌സിന്‍ എടുത്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിത കുമാരി അറിയിച്ചു. ഇതില്‍ 1,307 പേര്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. ആഗസ്റ്റ് 31...
കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമഗംഗാധരന്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കെട്ടിടത്തിന്റെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസി ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടെര്‍മിനല്‍ കെടിഡിഎഫ്‌സിയുടെ ഉടമസ്ഥതയിലാണുള്ളത്. ഇതു സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ടെര്‍മിനല്‍ നിര്‍മാണത്തിലെ...
എലത്തൂരിൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് പ്രതികളെ എലത്തൂർ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള എലത്തൂർ ചെട്ടികുളം ഇരിക്കാലിപറമ്പ് പ്രണവം വീട്ടിൽ പ്രവീൺ എന്ന കാട്ട പ്രവീൺ (26), കൂട്ടാളി...
സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു. രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും...