സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു. രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും...
സ്വാതന്ത്ര്യം വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമല്ലെന്നും ഭയമില്ലാതെ ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വാസവും സംസ്കാരവും സംരക്ഷിക്കാനും തൊഴിൽ ചെയ്യാനും തുല്യ അവസരങ്ങൾ നേടാനും മാന്യമായി ജീവിക്കാനുമുള്ള അവകാശം കൂടിയാണെന്നും തൊഴിൽ, മൃഗസംരക്ഷണ–വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 80-ാം...
കോഴിക്കോട് നടക്കാവിലെ ഹോട്ടലില്‍ അറബ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎഇയിലെ റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതാണ് ഇവര്‍. നടക്കാവ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ പൊലീസ്...
വേളം പള്ളിയത്ത് ശീട്ടുകളി കേന്ദ്രത്തിൽ പൊലീസ് ചമഞ്ഞെത്തി അഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മീത്തലെ പറമ്പത്ത് അജിത്തിന്റെ വീട്ടിൽ നടന്ന തട്ടിപ്പറി കേസിൽ വടയം മാരാംവീട്ടിൽ എം.വി.നിജേഷ്,ഉണ്ണികുളം പൂനൂർ പൂവച്ചാംകണ്ടി മുഹമ്മദ് മുഖമ്മിൽ തങ്ങൾ എന്നിവരാണ് അറസ്റ്റിലായത്....
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ ജെന്നറ്റ് ജോബി (40) നെയാണ് ടൗണ്‍ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ ദിവസം നഗരത്തിലെ...
ബെംഗളൂരുവില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെ മുട്ടയേറുണ്ടായെന്നതിന് തെളിവ്. ബസിന് സമീപം ബിഡദിയിലെ രക്ഷാപ്രവര്‍ത്തകര്‍ മുട്ടയുടെ അവശിഷ്ടം കണ്ടെത്തി. സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുപേര്‍ മരിച്ച അപകടം അട്ടിമറിയെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസം മറ്റൊരു ബസിന്...
എലത്തൂര്‍ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. തടമ്പാട്ട്താഴം വീട്ടിലാണ് വൈശാഖനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വൈശാഖൻ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. യുവതിയെ കൊലപ്പെടുത്തി...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായിരുന്ന 14 ലാബ് പരിശോധനകൾക്ക് ഇനി ഫീസ് ഈടാക്കും. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ നിരക്ക് നിശ്ചയിച്ചത്.കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിലെ...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ മലപ്പുറം സ്വദേശി നിഖിൽ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഡോക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്‌സിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ക്വാർട്ടേഴ്‌സിനുള്ളിൽ...
കൊടുവള്ളി വാവാട് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വാവാട് മാട്ടാംപൊയില്‍ രവീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിനു സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്കിടെ പ്രഷര്‍ പമ്പില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.വൈകുന്നരമായിരുന്നു അപകടം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.








