കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സൂര്യന്‍; ശബരിമല തീര്‍ഥാടനത്തിന് ചാര്‍ട്ടര്‍ ബസുകൾ;മന്ത്രി സി. പി.ജോൺ

MTV News 0
Share:

കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടസിക്ക് വാങ്ങി നല്‍കിയ ബസിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു. സൊസൈറ്റിയുടെ ചാലപ്പുറം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബസിന്റെ താക്കോല്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് കെഎസ്ആര്‍ടിസി എംഡി പി.എസ്.പ്രമോജ് ശങ്കറിന് കൈമാറി.കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന സൂര്യനാണെന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും പൊതുഗതാഗത മേഖലയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികളോടും കമ്പനികളോടും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല തീര്‍ഥാടനത്തിനായി കെഎസ്ആര്‍ടിസി പുതിയ പാക്കേജ് നടപ്പാക്കുന്നുണ്ടെന്നും ഭക്തര്‍ക്ക് ബസുകള്‍ ചാര്‍ട്ടര്‍ ചെയ്ത് സര്‍വീസ് നടത്താന്‍ സൗകര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. അയ്യപ്പഭക്തര്‍ എവിടെയാണോ ഉള്ളത്, അവിടെയെത്തി അവരെ കയറ്റി പമ്പയില്‍ എത്തിക്കുന്ന രീതിയിലാണ് ചാര്‍ട്ടേഡ് സര്‍വീസ് ക്രമീകരിക്കുന്നത്.ഒരു ബസില്‍ 45 ടിക്കറ്റുകള്‍ നിര്‍ബന്ധമാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടക സംഘങ്ങള്‍ ഒരുമിച്ച് യാത്രക്കാരുടെ എണ്ണം തീരുമാനിക്കണം. ചാര്‍ട്ടേഡ് സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share:
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടസിക്ക് വാങ്ങി നല്‍കിയ ബസിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു. സൊസൈറ്റിയുടെ ചാലപ്പുറം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബസിന്റെ താക്കോല്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് കെഎസ്ആര്‍ടിസി എംഡി പി.എസ്.പ്രമോജ് ശങ്കറിന് കൈമാറി.കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന സൂര്യനാണെന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും...കെഎസ്ആര്‍ടിസി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സൂര്യന്‍; ശബരിമല തീര്‍ഥാടനത്തിന് ചാര്‍ട്ടര്‍ ബസുകൾ;മന്ത്രി സി. പി.ജോൺ