ടോൾ ബൂത്ത് ഒഴിവാക്കാൻ ചെറിയ റോഡിലൂടെ പോയി; കാർ പുഴയിൽ വീണു

MTV News 0
Share:

പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു ചാടി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപമാണ് അപകടം.കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കാർ അരികു തെറ്റി പുഴയിലേക്കു മറിഞ്ഞത്. മലപ്പുറം ഇരുമ്പുഴി സ്വദേശി പിശുഹൈബ്(35), ഉനൈസ്(33) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. രാത്രി ഒന്നോടെ ക്രെയിൻ വന്ന് വാഹനം ഉയർത്തി.