അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു

MTV News 0
Share:

കൊയിലാണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവന്‍ കവര്‍ന്നു. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമഗംഗാധരന്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.