
നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്, കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബുമായി സഹകരിച്ച് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ബ്ലഡ് ബാങ്കിലേക്കും ഫാർമസിയിലേക്കും ആവശ്യമായ ഉപകരണങ്ങൾ കൈമാറി. അഡ്വ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ.ടി. സരിതകുമാരി വിശിഷ്ടാതിഥിയും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ അഫ്സൽ മുഖ്യാതിഥിയുമായി. റോട്ടറി ക്ലബ് പ്രതിനിധി അനീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എം.ഒ ഡോ. ബിന്ദു, ജൂനിയർ കൺസൾട്ടന്റ് ഡോ. ലിസി, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോർ സൂപ്രണ്ട് ഒ. അനിൽ എന്നിവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)