പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന...
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഷഹബാസിന്‍റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളിൽ പോലും പ്രതികളായവരെ ഡീ ബാർ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ്...
കോഴിക്കോട്: ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പൊതികള്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. പേരാമ്പ്ര എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി കെ.കെ. മുഹമ്മദ് ഷമീം(39) ആണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍...
കോഴിക്കോട്: ഒമാന്‍ എയറിന്‍റെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുളഴ്ള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തിൽ യാത്രക്കാരെ ഇന്ന് കരിപ്പൂരിൽ...
മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട നടത്തി പൊലീസ്. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് ഒന്നരക്കിലോ എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ(27)ന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ജനുവരിയില്‍ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡുകളില്‍...
കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ പിടികൂടി. താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ പിടികൂടിയത്. പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഷഹദിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്. മുഹമ്മദ് ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചിൽ...
കോഴിക്കോട്: താമരശ്ശേരിയിലെ പാത്താം തരം വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. കഴിഞ്ഞ ദിവസമാണ് ഊമക്കത്ത് ലഭിച്ചത്. ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും...
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ...
കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിനെ ഭയന്ന് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വയറ്റിൽ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര – മാഹി കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് ചെമ്മരത്തൂർ സ്വദേശി അജിത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടനിലയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും ഓട്ടോയുമായി...