മലപ്പുറം: മലപ്പുറം താനൂരിൽ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ അച്ഛൻ...
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ...
കോഴിക്കോട്: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കിയെന്ന് വിവരം. ഫോൺ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിലാണ് ഇക്കാര്യം വ്യക്തമായത്. നഞ്ചക്ക് കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതാണെന്ന് ഒരു കുട്ടി മൊഴി നൽകിയതായാണ് വിവരം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാണ്. മറ്റാരും നേരിട്ട്...
കോഴിക്കോട്: വീടു നിർമാണം പൂർത്തിയാക്കാൻ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ നൽകാനിരുന്ന ധനസഹായം നിരസിച്ച് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം. പകുതി നിലച്ച വീടുപണി കുടുംബം പൂർത്തിയാക്കും. പുറത്ത് നിന്നുള്ള സഹായം വീട് നിർമാണത്തിന് ഉപയോഗിക്കാൻ പ്രയാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളുമായി...
കോഴിക്കോട്: വിദ്യാർത്ഥികളെ വലയിലാക്കാൻ ലഹരി മിഠായി രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്. ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിൽ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ...
കോഴിക്കോട്: നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അരൂര്‍ നമ്മേലിനെ കുനിയില്‍ വിപിൻ(22) ആണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആയഞ്ചേരി-കോട്ടപ്പള്ളില്‍ റോഡില്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് പരിസരത്ത് വച്ച്...
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ അമിത വേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന്‍ ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോഷന്‍ ജേക്കബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്...
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. അതേ...
കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റ‍്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോഷും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റ‍്യാടി – പേരാമ്പ്ര സംസ്ഥാന...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. 0.54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുറ്റ്യാടി വേളം പെരുവയൽ സ്വദേശി റാഷിദാണ് പിടിയിലായത്. വടകര തിരുവള്ളൂർ റോഡിൽ വെച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും വടകര പൊലീസുമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ...