സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരടക്കം പതിനയ്യായിരത്തോളം പേർ മേളയുടെ ഭാഗമാകും. മേള...
നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു. നരിക്കുനി -പന്നൂർ റോഡിൽ കുടത്തിൽ എന്ന സ്ഥലത്ത് വെച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇലക്ട്രിക് സ്കൂട്ടർ വഴിയിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞാണ് നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിദ (26) മരിച്ചത്. ഭർത്താവ്...
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക് മാനേജ്മെന്‍റ് ഫെസ്റ്റുകളില്‍ ഒന്നായ കോഴിക്കോട് എന്‍.ഐ.ടിയുടെ തത്വയ്ക്ക് പ്രൗഢോജ്ജ്വല സമാപനം. മൂന്നു ദിവസം നീണ്ട ഫെസ്റ്റ് ഡ്രോണ്‍ ഷോയോടു കൂടിയാ‌ണ് സമാപിച്ചത്.പുതുപുത്തന്‍ കാറുകളും പ്രതാപത്തിന്‍റെ ചിഹ്നങ്ങള്‍ പേറുന്ന പഴയ പടക്കുതിരകളും ഒന്നിച്ചണിചേര്‍ന്ന ഓട്ടോ ഷോ, സാഹസികരെ ഒന്നടങ്കം ആകര്‍ഷിച്ച...
പ്രമുഖ അർക്കിടെക്റ്റ് എൻ.എം. സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരയോടെ ബേബിമെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനാണ്. ആലപ്പുഴ പട്ടണക്കാട് നികരത്തിൽ പരേതരായ മുഹമ്മദലി – ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിൻ...
തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്‌കയ്ക്ക് പാമ്പ് കടിയേറ്റു. പൂനൂര്‍ ചാലില്‍പുറായില്‍ വിമല (65) യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആഡംബരക്കുന്ന് എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.ജോലിസ്ഥലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കാലിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഇവരെ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍...
ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം – ചെന്നൈ മെയിൽ തട്ടിയാണ് മരണം.ഞായറാഴ്ച...
  ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു. എൻഐടി ഗ്രൗണ്ടിന് സമീപമുള്ള സംഘാടക സമിതി ഓഫീസിൽ ചേർന്ന യോഗം വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം...
ചെർപ്പുളശ്ശേരി റോഡിൽ മംഗലാംകുന്നിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു. മാവൂർ അരയങ്കോട് കൈക്കലാട്ട്മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകൾ ദേവിക (21) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.ദേവികയും സഹോദരി...
കാറിൽ കടത്തിയ രാസലഹരിയുമായി കടന്നുകളഞ്ഞ രണ്ടു പേർ പൊലീസിന്റെ സിനിമ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പളളിചാലിൽ വി.എം.അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എൻഐടിയിൽ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട്...
തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോഴിക്കോട് സൗത്ത് ബീച്ച് തീരപ്രദേശത്ത് നടപ്പാക്കുന്ന ‘സ്നേഹസാഗരം’ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട സർവ്വേ നടന്നു. പള്ളിക്കണ്ടി ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.ഫിഷറീസ് വകുപ്പിന് കീഴിലുള്ള ‘സാഫ്’...