കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ നിര്‍മാണത്തിലിരുന്ന കിണറിടിഞ്ഞൂവീണ് തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കിണറില്‍ നിന്ന് ചെളിനീക്കാനായി സുഭാഷും മറ്റൊരു തൊഴിലാളിയും ഇറങ്ങുകായിയിരുന്നു. പെട്ടന്ന് മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. സുഭാഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി ഉടന്‍ തന്നെ രക്ഷിക്കാനായി. എന്നാല്‍...
പന്തീരങ്കാവ്:പുത്തൂർമഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയത്.
ബാലുശ്ശേരി: മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വനം വകുപ്പ്. മലബാര്‍ വന്യജീവി സങ്കേതത്തില്‍പെട്ട കക്കയം വനത്തില്‍ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്. ‘വന്യമൃഗങ്ങള്‍ കടന്നുപോകാനിടയുള്ള മേഖല, പതുക്കെ പോവുക എന്ന...
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാൽ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികിൽ അത്യാസന്ന നിലയിലാണ്. ഇന്നലെ രാത്രി...
കോഴിക്കോട്: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാൾ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ...
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയെ അടിമുടി മാറ്റി ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മ​ദ് റിയാസ്. ആ മാറ്റത്തിനായി യോജിക്കുന്ന എല്ലാവരെയും യോജിപ്പിച്ച് നിർത്തും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി ‘നാളെയുടെ കോഴിക്കോട്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്നപാലത്തിന്റെ പ്രവർത്തിഅവസാനഘട്ടത്തിൽ. കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 350 മീറ്റർ നീളവും 11...
രാമനാട്ടുകര : നഗരത്തിൽ പുതിയ കെ.പി എ അസീസ് സ്മാരക പാർക്ക് ജംങ്ഷനിൽ വലിയ ദിശാസൂചിക ബോഡുകൾ ഇല്ലാത്തത് ഡ്രൈവർമാരെ വലയ്ക്കുന്നു. കവലയിൽ നിന്ന് മലപ്പുറം ഭാഗത്തേക്കും തൃശൂർ ഭാഗത്തേക്കും റോഡ് രണ്ടായി പിരിയുന്ന സ്ഥലത്താണു ആശയക്കുഴപ്പം. രാത്രി കാലങ്ങളിൽ എത്തുന്ന അന്തർ സംസ്ഥാന...
കോഴിക്കോട്: മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേർക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും...