കോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തിയത്. സിറ്റി പരിധിയിൽ പൊലീസിന്റെ...
കാരശ്ശേരി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി. സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി , ബ്ലോക്ക് കമ്മിറ്റി അംഗം മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സിജിൻ...
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.
മുക്കം:കയ്യിട്ടാപൊയിൽ – അമ്പലക്കണ്ടി റോഡിൽ റോഡിന്റെ സ്ട്രെങ്ത്ത് നിർണ്ണയിക്കുന്നതിന്റ ഭാഗമായി Falling Weight Deflection ടെസ്റ്റ് നടത്തി. പൊതുമരാമത്ത് കുന്ദമംഗലം ഓഫീസിന്റെ കീഴിൽ ഹൈദെരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് Vahicle mounted Falling Weight Deflectometer ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്‍. റോഡിലെ ഓരോ 200 മീറ്ററിലും...
കോടഞ്ചേരി : ബിനോയ് തോമസ്(46) നെടിയാക്കൽ നിര്യാതനായി. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് നിര്യാതനായി. ഭാര്യ: റിസ്റ്റി ബിനോയ്‌ മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)
മാവൂർ:പനങ്ങോട് അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ റബീഹ് 14 വയസ്സ് കാണ്മാനില്ല. കാണാതാകുമ്പോൾ നീല കളർ ഷർട്ടും ജീൻസുമാണ് വിദ്യാർത്ഥി ധരിച്ചത്. മണാശേരി എം എ എം ഒ സ്കൂൾ വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ താഴെ നമ്പറിൽ അറിയിക്കുക: 9497947235 (CI MAVOOR)
മാവൂരിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന താത്തൂർ പൊയിൽ ശ്രീനിലയം ടി യശോദ ടീച്ചർ (94 ) നിര്യാതയായി. ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ആദ്യ കാലയളവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം,...
നല്ലളം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട്...
കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും...
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളർത്തു കേന്ദ്രത്തിൽ കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള H5N1 വകഭേദം ആണ് സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ജനുവരി ആറ് മുതൽ ഫാമിൽ കോഴികൾ ചത്ത് തുടങ്ങിയിരുന്നു....