കോഴിക്കോട് കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട. സ്വർണ്ണം ഉരുക്ക് കേന്ദ്രത്തിൽ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഏഴു കിലോ സ്വർണമാണ് പിടികൂടിയത് കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. വിമാനത്താവളങ്ങളിൽ നിന്നും ഒളിച്ചു കടത്തിയ സ്വർണമാണ് രഹസ്യവിവരത്തെ...
താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടിയിൽനിന്ന് അടിവാരംവരെയുള്ള റോപ്വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേർന്ന എം.എൽ.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ്...
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊയിലാണ്ടി ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫസൽ (48) ആണ് മരിച്ചത്. ബഹ്‌റൈൻ ഫാർമസിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: സിബില ഫാത്തിമ, മുഹമ്മദ് നിസാം, സഹോദരങ്ങൾ: യൂസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ,...
താമരശ്ശേരി: അമ്പായത്തോട്ടിലെ അറവ് മലിന്യ സംസ്കരണ യൂണിറ്റിൽ നിന്നുമുള്ള അസ്സഹനീയമായ ദുർഗന്ധത്തിന് പരിഹാരം കാണുക. വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ഫ്രഷ്കട്ടിലേക്ക് മാർച്ച് നടത്തി. മാർച്ച് DYFI താമരശ്ശേരി...
കോഴിക്കോട്: എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കത്തി നശിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഉടൻ...
കോഴിക്കോട്: മാത്തോട്ടം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. വിദ്യാർഥിയായ യുവാവിനെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി.വി (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34 ),...
കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച്...
ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊൽക്കത്തയിലേക്ക് പോകാനാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരെ കടത്തിവിടുന്ന...
കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച സമാന്തര റോഡുകളുടെ കേന്ദ്രമായ പെരിങ്ങൊളം ജംഗ്ഷന്‍ വീതിക്കൂട്ടി നവീകരിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ താമരശ്ശേരി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ചെത്തുകടവ് മെഡിക്കല്‍...
ചക്കിട്ടപാറ:പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ഒഴിയുന്നില്ല. ആഴ്ചകളായി ഈ പ്രദേശത്ത് തുടരുന്ന കാട്ടാന വിളയാട്ടം ജനങ്ങളുടെ ജീവനു ഭീഷണിയാകുകയാണ്.കുരിശുമല റോഡിലെ പുനത്തിൽക്കണ്ടി കുഞ്ഞിരാമൻ ജാനു ദമ്പതികളുടെ കുടിവെള്ള പൈപ്പ് കാട്ടാന നശിപ്പിച്ചു. താമസിക്കുന്ന ഷെഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന...









