സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

MTV News 0
Share:

സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

റെഡ് അലേര്‍ട്ട്

25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട്

26/10/2026: ഇടുക്കി, പാലക്കാട്

ഓറഞ്ച് അലേര്‍ട്ട്

24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍

26/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം

യെല്ലോ അലേര്‍ട്ട്

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്

26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്

27/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Share:
സംസ്ഥാനത്ത് മഴ തീവ്രമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. റെഡ് അലേര്‍ട്ട് 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട് 26/10/2026: ഇടുക്കി, പാലക്കാട് ഓറഞ്ച് അലേര്‍ട്ട് 24/10/2026: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് 25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,...സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്