മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്. സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന് ചെറൂപ്പ ഹെത്ത് യൂനിറ്റിൽ ചികിൽസ തേടി. അതേസമയംകഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം...
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും അന്തേവാസികളെ കാണാതായി. ആറ് പെൺകുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാണാതായവരിൽ സഹോദരിമാർ ഉൾപ്പെടെ ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു. നാഗ്പൂരിലെ ഫയർഫോഴ്‌സ്...
മാവൂർ:ചെറൂപ്പയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊൻ പറ കുന്നിൽ തീപ്പിടുത്തം. കുന്നിലെ പുൽ കാടുകളിലാണ് തീ പടർന്ന് പിടിച്ചത് കാറ്റിൽ തീ ആളി പടരുകയായിരുന്നു.2:45 ഓടെ യാണ് കുന്നിന്റെ വടക്ക് ഭാഗത്ത് തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർ ഫോഴ്സിൽ വിവരം...
കോഴിക്കോട് : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ മർദനമേറ്റു. മദ്യലഹരിയിൽ ചിലർ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നും ബിന്ദു അമ്മിണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് കേസെടുത്തു. ആക്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. മർദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ...
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സൊസൈറ്റി ഫോർ എജുക്കേഷനൻ എംപവർ മെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് സി കെ ഹുസൈൻ മുഹമ്മദ്‌ നീബാരി അർഹനായി. മലയോര മേഖലയിലെ സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും...
കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താൻ തണൽ ജനറൽബോഡി യോഗം തീരുമാനിച്ചു. തണൽ ഡയാലിസിസ് സെൻറർ ആൻഡ് ഇ...
നന്മണ്ട l:നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു. രാവിലെ മുതൽ തന്നെനാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ...
കോഴിക്കോട്:കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ...
മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത...