കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിൽ ഏജൻ്റുമാരായ...
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടിൽ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം. ഈആർസി കുമ്പനാട് ദേവാലയത്തിലെ കരോൾ സംഘത്തെയാണ് ആക്രമിച്ചത്. നാല് പേർക്ക് പരിക്കേറ്റു. പാസ്റ്റർ ജോൺസൻ, നെല്ലിക്കാല സ്വദേശി മിഥിൻ,...
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം
പാലക്കാട്: ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായി പാലക്കാട് രൂപത. പാലക്കാട് രൂപതയിലെ നല്ലേപ്പുള്ളി ഗവൺമെൻ്റ് യു പി സ്കൂളിലും തത്തമംഗലം ഗവൺമെൻ്റ് യു പി സ്കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും...
ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ജീവനൊടുക്കിയ സാബു ആത്മഹത്യാക്കുറിപ്പിൽ പരാമാർശിച്ച മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് ജോസ് എന്നിവർക്കെതിരെയാണ്...
കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. ഡിഎച്ച്എസ്...
കൽപ്പറ്റ:വയനാട് പാതിരിപ്പാലത്ത് നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ...
കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കുമ്പള ബദരിയ നഗറിലെ അബൂബക്കർ സിദ്ദിഖ്, പേരാൽ സ്വദേശികളായ ഉമറുൽ ഫാറൂഖ് ,...
പാലക്കാട് നല്ലേപ്പുള്ളി ഗവണ്മെന്റ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഡി വൈ എഫ് ഐ ചിറ്റൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച സൗഹൃദ ക്രിസ്മസ് കരോൾ ഡി...
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു പീഡനക്കേസ്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ...








