കോഴിക്കോട്:കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി. സംസ്ഥാനത്ത് ഇന്നും...
കോഴിക്കോട്:ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.ചേവായൂർ പുളിയങ്കോട് കുന്നിൽ ബി പി ഷാനൂപ് കുമാർ (24)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവയലിന് സമീപം കല്ലേരിയിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഷാനൂപ്.വൈകുന്നേരം തിരികെ...
നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് വൈകിട്ട് 3-10 ന് പുറപ്പെടുന്ന 16 325 നമ്പർ ട്രെയിനിന് പട്ടിക്കാട്ട് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലം പാർലിമെൻ്റർ ഇ. ടി മുഹമ്മദ് ബഷീറിന് സവാദ് ശാന്തപുരം കൈമാറി. രാജ്യാന്തര പ്രശസ്തമായവയടക്കം ധാരാളം വിദ്യാലയങ്ങളുള്ള...
മലപ്പുറം: എസ്പിയുടെ വസതിയിലെത്തിയ പി.വി അൻവർ എം.എൽ.എയെ തടഞ്ഞ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേണമെന്ന ആവശ്യവുമായാണ് അൻവർ എം.എൽ.എ എത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ...
കോഴിക്കോട് :മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിൻ്റെ പിടിയിലായത്.ഈ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലൈംഗികാതിക്രമം നേരിട്ട കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അങ്കണവാടി ടീച്ചർ കുന്ദമംഗലം...
സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ രണ്ടിനു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക. ആഗസ്റ്റ് 30നുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ...
കോഴിക്കോട്: വിലങ്ങാട് ദുരന്ത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ് അഭ്യര്‍ത്ഥിച്ചു. വലിയ പ്രകൃതി ദുരന്തമാണ്് വിലങ്ങാട് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തകരുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത...
കോഴിക്കോട് : സമയോജിതമായ പ്രാദേശിക ഇടപെടലുകളെ തുടർന്ന് ജീവഹാനി നഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ, വിലങ്ങാടിൻ്റെ നൂറ് കോടിയിൽ അധികം വരുന്ന നഷ്ടത്തെ സർക്കാർ കാണാതെ പോകരുതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ. ഈ മേഖലയിലെ ബാങ്ക് വായ്പ തിരിച്ചടവ് കൊള്ള...
നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരേ പോലീസ് കേസെടുത്തു. മരട് പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണസംഘം ഇന്നലെ പത്ത് മണിക്കൂർ നടിയുടെ മൊഴിയെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം...









