കോഴിക്കോട്: സിദ്ദിഖ് കൊലക്കേസിൽ പ്രതികളുമായി ബുധനാഴ്ചയും തെളിവെടുപ്പ്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരിൽനിന്നുള്ള പോലീസ് സംഘം എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയത്. ഷിബിലിയെ മാത്രം ആദ്യം...
കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാർസിംഗ്പുരയിലാണ് സംഭവം.മൈസൂരു-കൊല്ലേഗൽ റോഡിൽ ഇന്നോവ കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിത്സയിലാണ്. മരിച്ചത് ബെല്ലാരി സങ്കനക്കൽ സ്വദേശികളായ വിനോദ സഞ്ചാരികളാണ്. 13...
തിരുവനന്തപുരം:സംസ്ഥാന ജനസംഖ്യ മൂന്നരക്കോടി കടക്കുമ്ബോഴും ജനനനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. 2011ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്ത് ജനനനിരക്ക് ക്രമേണ...
താമരശ്ശേരി:ഭക്ഷണം കഴിച്ചയാൾ യു.പി.ഐ ട്രാൻസാക്ഷനിലൂടെ പണം അയച്ചതിനാൽ താമരശേരി സ്വദേശി സാജിറിന്റ അക്കൗണ്ട് മരവിച്ചു., പണം അയച്ച ജയ്പൂർ സ്വദേശി തട്ടിപ്പ് കേസിലെ പ്രതിയാണന്ന് വ്യക്തമായതോടെ അക്സിസ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിച്ചത്.263 രൂപയാണ് ജയ്പൂർ സ്വദേശി യു.പി.ഐ ട്രാൻസാക്ഷനിലൂടെ സാജിറിന്റെ അക്കൗണ്ടിലേക്ക് അയച്ചത്....
കമ്പം പട്ടണത്തിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിച്ച അരിക്കൊമ്പൻ ഞായർ ഉച്ചയോടെ ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് മടങ്ങി. ചിന്നക്കനാലിലേതിന് സമാന സന്നാഹങ്ങളുമായി തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്ദന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വനപാലകരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.തിരികെ ജനവാസ കേന്ദ്രത്തിലേക്ക്...
കോഴിക്കോട്:കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ പുരസ്ക്കാരം ഇന്ന് മാവൂർ പ്രസ് ക്ലബ്ബ് ഏറ്റുവാങ്ങും. കോഴിക്കോട് ഇഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മാവൂർ പ്രസ് ക്ലബ്ബ് ഭാരവാഹികൾ പുരസ്ക്കാരം ഏറ്റുവാങ്ങും. മാവൂർ ഗ്രാസിം വിഷയവുമായി ബന്ധപ്പെട്ട് മാവൂർ...
ഹോട്ടൽ വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ ദാരുണ കൊലപാതക വാർത്ത കേട്ടാണ് വെള്ളിയാഴ്ച തിരൂർ ഉണർന്നത്. വിവരമറിഞ്ഞ് പുലർച്ചെമുതൽ നാട്ടുകാർ ഏഴൂർ പിസി പടിയിലെ ഷംല മൻസിലിലേക്കൊഴുകി. മുത്തൂർ മേച്ചേരി ബീരാൻകുട്ടിയുടെ മകൻ സിദ്ദിഖ് 25 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു. തിരൂരിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് സൗദിയിൽ...
ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. നാല്...
കോഴിക്കോട് ഹോട്ടലുടമയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു. കൊല്ലപ്പെട്ട സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന് തന്നെയാണെന്ന് സിദ്ദിഖിന്റെ സഹോദരൻ. ഷിബിലിക്കെതിരെ മറ്റ് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. ഹോട്ടലിൽ നിന്ന് പണം കാണാതായതിലും ഷിബിലിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഷിബിലിക്ക് നൽകാനുണ്ടായിരുന്ന ശമ്പളം നൽകിയ ശേഷമാണ് പിരിച്ചു വിട്ടതെന്നും...
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന...









