രാജ്യത്ത് 5,874 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണത്തിൽ ഇന്നലത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് രേഖപ്പെടുത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 49,015 ആണ്. 25 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,31,533 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്...
വെറുപ്പും കളവും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന വിവാദ സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ആവശ്യപ്പെട്ടു. എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന്റെ സമാപന...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്,...
കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി. വർഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വർഗീയ വിദ്വേഷം സൃഷ്‌ടിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും റഹിം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ഇതിന്റെ പിന്നിലെ ഗൂഢാലോചനകൾ അന്വേഷിക്കേണ്ടതാണെന്നും റഹീം...
“കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുപ്പത്തിരണ്ടായിരം സ്‌ത്രീകളെ ഐഎസിൽ ചേർത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. മതസൗഹാർദത്തിന്റെ നാടായ കേരളത്തിൽ അനാവശ്യ ഭീതി പരത്താനുള്ള ബിജെപി–-സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമ. മതങ്ങളെ...
ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ. എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി...
സുദിപ്തോ സെൻ സംവിധാനം ചെയ്‌ത ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണ്. മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.കേരളത്തെ...
ഇടുക്കി (ചിന്നക്കനാല്‍)> ശാന്തൻപാറ– ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നു. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ പിന്നീട് കാഴ്ചയിൽ...
കോഴിക്കോട്- അന്തരിച്ച നടൻ മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതിയെന്നും എന്നാൽ ആരും വന്നില്ലെന്ന് പറഞ്ഞ വിനു, എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നും വ്യക്തമാക്കി. ‘മാമുക്കോയയെ ഉപയോഗപ്പെടുത്തിയ...
അനില്‍ ആന്റണി എ കെ ആന്റണിയുടെ വസതിയില്‍ എത്തി. ഇന്നലെ രാത്രിയാണ് അനില്‍ എത്തിയത്. ബിജെപിയില്‍ ചേർന്ന ശേഷമുള്ള അനിലിന്റെ ആദ്യ സന്ദര്‍ശനം ആണ് ഇത്. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചശേഷമാണ് അനില്‍ വീട്ടിലേക്ക് എത്തിയത്. മോദിയുടെ യുവം പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അനിൽ...








