കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്‌. അതിനാലാണ്‌ രോഗികളിൽ ഗുരുതര പ്രശ്ന‌ങ്ങളില്ലാതെ വന്നുപോകുന്നതെന്ന്‌ ജനറൽ മെഡിസിൻ മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ...
മാധ്യമപ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്. കേസിൽനിന്നും വഫ ഫിറോസിനെ ഒഴിവാക്കി. വഫയുടെ ഹർജി കോടതി പരിഗണിച്ചു.സിറാജ് പത്രത്തിന്റെ...
സ്വർണ്ണക്കടത്താണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പറയുന്ന ഷാഫിയുടെ വീഡിയോ പുറത്ത് വന്നു. അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സന്ദേശമാണ് പുറത്ത് വന്നത്. നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയായ ഷാഫിയെ കണ്ടെത്താനുള്ള അന്വേഷണം കർണ്ണാടക കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. ഷാഫിയേയും കൊണ്ട് ക്വട്ടേഷൻ സംഘം കർണ്ണാടകയിലേക്ക് കടന്നുവെന്ന...
മലപ്പുറം: കുനിയിൽ ഇരട്ടക്കൊല കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്ന് മുതൽ 11 വരെ പ്രതികളും 18ാം പ്രതിയുമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ 19ന് പ്രഖ്യാപിക്കും. കേസിൽ 21 പ്രതികളാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന്...
മഞ്ചേരി:കുനിയിൽ ഇരട്ടക്കൊലക്കേസ് വിധി ഇന്ന് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്.രജിത പറയും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 50 പൊലീസുകാർക്കാണ് സുരക്ഷാ ചുമതല. അരീക്കോട്, കുനിയിൽ ഭാഗങ്ങളിൽ...
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ മുസ്ലീം വിഭാഗങ്ങളുമായും കൂടുതല്‍ അടുക്കാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍. മുസ്ലീങ്ങളോടും അകല്‍ച്ച വേണ്ടെന്നാണ് ബിജെപി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. പെരുന്നാളിന് കഴിയുന്നത്ര മുസ്ലീം ഭവനങ്ങളില്‍ സമ്പര്‍ക്കം നടത്താന്‍...
ബിജെപിയുടെ നീക്കം ക്രൈസ്തവ പ്രീണനത്തിന് വേണ്ടിയെന്ന് അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. മാർ ജോർജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങൾ ആലഞ്ചേരി മറന്നു പോയി. കേരളത്തിന് പുറത്ത് ക്രൈസ്തവർ അരക്ഷിതരാണെന്നും മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണെന്നും സത്യദീപം പറഞ്ഞു. 2023...
സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തുമായി കെടി ജലീൽ എംഎൽഎ. ജയ്പൂർ സ്ഫോടനക്കേസിൽ കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാൻ, മുഹമ്മദ് സർവർ അസ്മി, മുഹമ്മദ് സൽമാൻ എന്നിവർക്ക് കീഴ്കോടതി നൽകിയ വധശിക്ഷ രാജസ്ഥാൻ ഹൈക്കോടതി കഴിഞ്ഞ...
കോഴിക്കോട് > മുക്കം ;കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശി യുവാവ് മരിച്ചു കൊടിയത്തൂർ താമസിക്കുന്ന കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പരുക്കേറ്റ് കോഴിക്കേട്ടെ...
അരീക്കോട്:മാവോവാദി വേട്ടയ്ക്കായി രൂപവത്കരിച്ച സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്.ഒ.ജി.) അരീക്കോട് ക്യാമ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലുദ്യോഗസ്ഥനിൽനിന്നുള്ള മാനസികപീഡനമാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പാലക്കാട് നൂറണി സ്വദേശി എസ്. ഷിഫാന (29) ആണ് ക്യാമ്പിലെ ക്വാർട്ടേഴ്സിൽ തിങ്കളാഴ്ച...