കോയമ്പത്തൂര്‍:സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ്...
കാസർകോട് | കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാർ . തൻ്റെ...
കോഴിക്കോട്  | കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ പെയ്തു. കാറ്റും ഇടിമിന്നലോടും കൂടിയ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിച്ചത്. അര മണിക്കൂറിലധികം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന്...
നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവെപ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന അറിയിച്ചു. ഈ മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05, 09, 12, 16, 19,...
നാടക, സീരിയൽ , സിനിമാ നടനും മാവൂർ ഗ്വാളിയോ റയോൺസ് ജീവനക്കാരനുമായിരുന്ന ആർ ഗോപിനാഥ് ( 85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണിപറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. മാവൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ആർ ഗോപിനാഥ്. മികച്ച അഭിനയത്തിനും സംവിധാനത്തിനും...
മാവൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലാബ്,ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:പി ഗവാസ് ഉദ്ഘാടനം ചെയ്തു. പാചകപ്പുര കെട്ടിടം ഉദ്ഘാടനം കോഴിക്കോട് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ...
കൊല്ലം | അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻറ് പട്ടികയിൽ കോഴിക്കോട് ജില്ല മുന്നിൽ. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു. വിശിഷ്ടാതിഥിയായി നടൻ മമ്മൂട്ടി എത്തും. സ്വർണ്ണ കപ്പിനായി നടക്കുന്നത് വാശിയേറിയ...
വയനാട്‌:വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു. ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌. കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ...
കൊച്ചി: കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതി ചേർത്തു ചേർത്തു. മനപൂർവമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു, ഗിരീഷ് കുമാരൻ തമ്പി, വിജയ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. പൊലീസ് സഹായം തേടിയുള്ള...