
ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.ബൈഗേഷും സുഹൃത്ത് മനേഷും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട മനേഷിനെ ഫോൺ ട്രാക്ക് ചെയ്ത് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നല്ലളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.കുത്തേറ്റ ബൈഗേഷിനെ സംഭവസ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസ്റ്റഡിയിലുള്ള മനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.ബൈഗേഷിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)