കൊടുവള്ളി: തണൽ കൊടുവള്ളി കൗൺസിലിംഗ് സെൻററു൦ ഫിസിയോ തെറാപ്പി സെൻസറും തുടങ്ങാൻ തീരുമാനിച്ചു, ഇ ഐ സി യുടെ ഔദ്യോഗിക ഉദ്ഘാടനവും, രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26ന് നടത്താൻ തണൽ ജനറൽബോഡി യോഗം തീരുമാനിച്ചു. തണൽ ഡയാലിസിസ് സെൻറർ ആൻഡ് ഇ...
തിരുവനന്തപുരം:രാജ്യത്ത് ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്ന് അടൂർ പ്രകാശ് എം.പി. ആറ്റിങ്ങൽ നാരായണ ഹാളിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷ (ഒമാക്)ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
നന്മണ്ട l:നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു. രാവിലെ മുതൽ തന്നെനാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ...
മഥുര | മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായിരുന്ന അയോധ്യയിലെ ബാബരി മസ്ജിദ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകരവാദികള്‍ കര്‍സേവയിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് 29 വര്‍ഷം. 1992 ഡിംസബര്‍ ആറിനാണ് ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും...
കോഴിക്കോട്:കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ...
ഒമിക്രോൺ വ്യാപനം കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജൻസി ഇതിനകം ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ...
കണ്ണൂർ:നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ തലശേരിയിൽ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായി...
വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വഖഫ് പവിത്രമായ...
2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്...
മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത...