കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്....
കോട്ടയം:ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ...
തൃശ്ശൂര്‍: കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന് എന്ന മുഹമ്മദ് ഷഹീന് ഷാ പൊലീസ് കസ്റ്റഡിയില്‍. മണവാളന് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന് ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ...
കോഴിക്കോട്: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രവാസി മലയാളി വീടിന് സമീപത്തെ കിണറിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ഒറ്റതൈക്കൽ മുഹമ്മദ് റാഷിദിൻ്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി മൈക്കാവിൽ വീടിന് സമീപത്തെ പറമ്പിലെ കിണറിൽ വീണാണ് മരിച്ചത്. ഒമാനിൽ പ്രവാസിയായിരുന്ന ഷംജീർ...
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3,200 രൂപവീതം അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങുമെന്ന് മന്ത്രി...
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി...
തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന്...
ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. നാളെ നടയടയ്ക്കും. അരക്കോടിയില്‍ അധികം തീര്‍ത്ഥാടകരാണ് ഇത്തവണ അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ക്ക് രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം ലഭിച്ച് ഒരു സീസണ് കൂടിയാണ് കടന്നു പോയത്. തീര്‍ത്ഥാടനക്കാലം...
പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും തകര്‍ത്തു. വീട്ടില്‍ ഋതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാല്‍, കൊലക്കേസില്‍ ഋതു പ്രതിയായതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്നു ബന്ധുവീട്ടിലേക്ക് താമസം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ അവശ്യമരുന്നുകള്‍ ഇന്ന് കാരുണ്യ ഫാര്‍മസി വഴി എത്തും. ഡയാലിസിസിനു വേണ്ട ഫ്ലൂയിഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഇതിനകം വന്നു. കാരുണ്യ ഫാര്‍മസി വഴി , മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും...









