കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന വ്യാജപ്രചാരണം; അധ്യാപകൻ അറസ്റ്റിൽ

MTV News 0
Share:

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ എറണാകുളം ശാലേം വി.എച്ച്.എസ്. അധ്യാപകൻ ജിജോ ജെയിംസ് (35) അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശിയായ ഇയാളെ കുന്ദമംഗലം പൊലീസാണ് പിടികൂടിയത്.കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയിലാണ് നടപടി. ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിക്കുന്ന ലൈവ് വീഡിയോ പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് കേസ്.സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അറസ്റ്റിലായ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.