അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്

MTV News 0
Share:

അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്. നിലവിലുള്ള ചേരുവകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കി, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രുചി വർധിപ്പിക്കാനാണ് പദ്ധതി. സ്ഥിരമായി ഒരേ രുചിയിലുള്ള പൊടി നൽകുന്നതിനാൽ കുട്ടികൾ ഇത് കഴിക്കാൻ മടിക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് തീരുമാനം. ഇതിനായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി വകുപ്പ് പ്രാഥമിക ചർച്ചകൾ നടത്തി.അമൃതം പൊടിയുടെ നിർമാണത്തിലും വിതരണത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷൻ നേരത്തെ നിർദേശിച്ചിരുന്നു. നിലവിൽ ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരേതരത്തിലുള്ള ന്യൂട്രിമിക്‌സ് ആണ് നൽകിവരുന്നത്. ഇതിനുപകരം ആറുമാസം മുതൽ ഒരു വയസ്സ് വരെ, ഒന്ന് മുതൽ രണ്ട് വയസ്സ് വരെ, രണ്ട് വയസ്സിന് മുകളിൽ എന്നിങ്ങനെ മൂന്ന് പ്രായപരിധികളായി തിരിച്ച് വ്യത്യസ്ത തരം പോഷകാഹാരം നൽകാനാണ് നിർദേശം. ഇതിൽ രണ്ട് മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി ശർക്കര പോലുള്ള സ്വാഭാവിക മധുരങ്ങൾ ഉപയോഗിക്കും.ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയ ചങ്ക്‌സ്, പഞ്ചസാര എന്നിവയടങ്ങിയ അമൃതം ന്യൂട്രിമിക്‌സ് സംസ്ഥാനത്തെ 33,000-ത്തോളം അങ്കണവാടികൾ വഴിയാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 241 നിർമാണ യൂണിറ്റുകൾ വഴി പ്രതിവർഷം 18 കോടി കിലോഗ്രാം അമൃതം പൊടിയാണ് നിലവിൽ തയ്യാറാക്കുന്നത്.

Share:
അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്. നിലവിലുള്ള ചേരുവകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കി, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രുചി വർധിപ്പിക്കാനാണ് പദ്ധതി. സ്ഥിരമായി ഒരേ രുചിയിലുള്ള പൊടി നൽകുന്നതിനാൽ കുട്ടികൾ ഇത് കഴിക്കാൻ മടിക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് തീരുമാനം. ഇതിനായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി വകുപ്പ് പ്രാഥമിക ചർച്ചകൾ നടത്തി.അമൃതം പൊടിയുടെ നിർമാണത്തിലും വിതരണത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യകമ്മീഷൻ നേരത്തെ നിർദേശിച്ചിരുന്നു....അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകളിൽ മാറ്റം വരുത്താൻ വനിതാ ശിശുവികസന വകുപ്പ്