പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷമെത്തി. രാജ്യമെമ്പാടും ആഘോഷത്തിമിർപ്പോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി ദ്വീപിൽ ലോകം പുതുവർഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ടോംഗ, സമോവ ദ്വീപുകളിലും പുതുവർഷമെത്തി. പുതുവര്‍ഷത്തെ ആഘോഷാരവങ്ങളോടെ...
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് ഓട്ടോ ചാർജ്ജിൽ ഇളവ് നൽകും. കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോകളിലാണ് ഇളവ് നൽകുക. യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന്...
മാവൂർ: ദുരന്ത ലഘൂകരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസ് ഓടിച്ചയാൾ വാഹനത്തിൽവെച്ചും തുടർന്ന് ഇയാളുടെ സ്വന്തം കാറിൽവെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി. ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി...
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.ഡിസംബർ...
ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം അവസാനിപ്പിക്കാതെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴുമെല്ലാം കപ്പ് അടുത്തു തന്നെ! മെസി ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം വൈറലായിരിക്കുകയാണ്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മെസി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ശുഭദിനം എന്ന കുറിപ്പോടെയായിരുന്നു ചിത്രം...
ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബർ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാല്‍ ഡിസംബര്‍ 22 ന് രാത്രി 11 മണി മുതല്‍ അടിവാരം മുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു...
കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ എം പി അറസ്റ്റില്‍. റിജിലിനെ കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. അതേസമയം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട...
മാവൂർ: ചാത്തമംഗലം പാഴൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.പാഴൂർ തലക്കുംമരം പറമ്പ് ബൈജു (45)വിനെയാണ് കാണാതായതായിബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകിയത്.രണ്ട് മാസം മുമ്പ് വീട്ടിൽ നിന്നും പോയ ശേഷം ഇതുവരെ തിരികെയെത്തിയിട്ടില്ല.ഏകദേശം 175 സെന്റീമീറ്റർ ഉയരമുള്ള ഇയാൾക്ക് ഇരു നിറമാണ്.താടിയും ഇടതു കവിളിൽ...
മലപ്പുറം: ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി 150 ഓളം പേർക്കാണ് ആദ്യ ഘട്ടത്തിൽ ഒരാഴ്ചക്കിടെ അഞ്ചാം പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 323 കുട്ടികൾക്ക് രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചു. രോഗം പകരുന്നത് ഒഴിവാക്കാൻ...
മാവൂർ:ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുവള്ളൂർ നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി മുഹമ്മദ് നാദിർ (17) ആണ് മരണപെട്ടത്. മാവൂർ കണ്ണംപിലാക്കൽ ഷാഫി പൊക്കുനിന്റെ മകനാണ് മുഹമ്മദ് നാദിർ. ഇന്നലെ അർദ്ധ...









