മസ്കറ്റ്: ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ കരട് അംഗീകരിച്ച് ഹമാസ്. തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് സമ്മതിച്ചു. കരാർ അന്തിമ ഘട്ടത്തിലാണെന്നാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേറ്റഡ് പ്രസാണ് (എപി) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെടിനിർത്തൽ കരാറിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ പ്രതികരണവുമായി മകൻ സനനന്ദൻ. കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്നും തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം പരിശോധിക്കണമെന്നും മകൻ സനന്ദൻ പറഞ്ഞു. അത് കല്ലറ അല്ലെന്നും ഋഷി പീഡമാണെന്നും മകൻ പറഞ്ഞു. അച്ഛന്റെ സമാധി സ്ഥലം പൊളിക്കാൻ...
തൃശ്ശൂർ: തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള എറിനാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി വന്ന സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ നേരത്തെ രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം...
മലപ്പുറം: നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതിൽ മനംനൊന്ത് കൊണ്ടോട്ടിയിൽ നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ഇന്നു രാവിലെ 10 മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിറത്തിൻ്റെ പേരിൽ ഭർത്താവ് നിരന്തരമായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന്...
കൊച്ചി:വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ വീണ്ടും പ്രതിസന്ധി. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസണ്‍സ് മലയാളം അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. മതിയായ നഷ്ടപരിഹാരം നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന്...
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നാടകീയ രംഗങ്ങള്‍. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി...
പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി ദൃശ്യമായി. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത് കാണാൻ രണ്ട് ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുൻപാണ്...
കൊച്ചി: ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ...
പാലക്കാട്: പൊളളാച്ചിയിൽ നിന്ന് പറത്തിയ ഭീമൻ ബലൂൺ കന്നിമാരി മുളളൻതോട്ടിൽ ഇടിച്ചിറക്കി. തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ബലൂൺ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂൺ പറത്തിയത്. ബലൂണിൽ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കി. പൊളളാച്ചിയിൽ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂൺ കന്നിമാരിയിൽ...
കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ...








