വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 09.06.2021 ന് (ഇന്ന് ) റേഷൻ കട അവധിയായിരിക്കും.
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡാണ് പ്രഖ്യാപനം നടത്തിയത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി,...