കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ ആകെ പുകയില്‍ മൂടിയിരുന്നു.12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്....
കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരങ്ങളാണ് വൈറലായത്. തിരൂർ ,നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇവ. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ...
തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് എസ് ഐ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് കസ്റ്റഡിയിലിരിക്കെ...
കണ്ണൂര്‍: വേനല്‍ചൂടില്‍ റമദാന്‍ വ്രതമാരംഭിച്ചതോടെ ഈത്തപ്പഴവിപണിയിലും തിരക്കേറുന്നു. വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുളള വ്യത്യസ്തമായ ഇനങ്ങളാണ് ഇക്കുറി വിപണിയിലുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുളള ഈത്തപ്പഴങ്ങള്‍ക്ക് വില കൂടുതലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏറ്റവും വിലകൂടുതലുളള പഴം ജോര്‍ദാന്റെ മജ്ദൂലും സൗദിയുടെ അജ്‌വയും സൗദിയുടെ അജ്‌വയുമാണ്....
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 28-ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ പണിമുടക്ക് ഉദ്ഘാടനം ചെയ്യും. കേന്ദ്ര നിയമത്തിന്റെ പേരിൽ വാഹനങ്ങൾ തടഞ്ഞ് വൻ പിഴ ചുമത്തി ലൈസൻസ് സസ്‌പെൻഡ്...
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്രിമിനല്‍ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ്...
കോഴിക്കോട്:അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ മെസിയുടെ ഗോളോടെ അര്‍ജന്റീന വിജയം കുറിച്ചത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കി. ഖത്തര്‍ ലോകകപ്പ് വിജയത്തിന്...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകുക. ഐടി പാർക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നൽകില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. പല ഷാപ്പുകളിലും...
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ്...









