കോട്ടയം ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ കേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം...
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് വേട്ട. മാരക ലഹരി മരുന്നായ 600 ഗ്രാം എം.ഡി.എം.എയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്. ഡൽഹിയിൽ നിന്നും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.എം.ജാഫറിനെ അറസ്റ്റ്...
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച...
കോഴിക്കോട്:പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം:, കോഴിക്കോട് എന്‍ഐടിയിലേക്ക് എസ്‌എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്‌. പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ്...
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ്...
പനമരം (വയനാട്): പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട മുണ്ടോടന്‍ എം. സുബൈര്‍ (42), മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈല്‍ മാനാഞ്ചിറയില്‍ വാടകക്ക് താമസിച്ചു വരുന്നവരാണിവര്‍. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കില്ല എന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിനെയും ചീഫ്...
തിരുവനന്തപുരം:രാജ്ഭവന്‍ കേന്ദ്രീകരിച്ച്‌ അസാധാരണകാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്.രാജ്ഭവന്‍ ഇതിന്റെ വേദിയായി മാറേണ്ടി വന്നിരിക്കുകയാണെന്നും സാധാരണ നിന്ന് പറയുന്നത് അദ്ദേഹം ഇരുന്ന് പറയുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങള്‍ ഉണ്ട്.അങ്ങനെയുള്ള...
ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ...
ന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമ‍‍ർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും...