തിരുവന്തപുരം:പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നുവെങ്കിലും പാലിക്കപ്പെടാത്ത സ്ഥിതി വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. മാസ്്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
തിരുവമ്പാടി:പുല്ലൂരാംപാറ പൊന്നാങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ ടോം അഗസ്റ്റിനെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് രാത്രി ഏറെ വൈകിയും പോലീസുകാർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ നീന്തൽ അറിവിന് ബോണസ് പോയന്‍റ് നൽകുന്ന സമ്പ്രദായം നിർത്തലാക്കുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. പ്ലസ് വൺ പ്രവേശന നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ നിർദേശം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്....
തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയിൽ എൽഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാണെന്ന് സുധാകരൻ പറഞ്ഞു. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് മുമ്പിൽ ചൂട്ടും കത്തിച്ചോടിയ...
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം ചുവരില്‍ തന്നെയുണ്ട്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. അതേസമയം എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമണത്തിന്‌...
യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ...
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല. ചുറ്റുമതിൽ പുനർനിർമിക്കാനും തൊഴുത്ത് നിർമാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത്...
അടിമാലി: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ.എസ്.ഐ.യുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ വളര്‍ത്തുനായ കാവല്‍നിന്നു. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാ (67)ണ് വീട്ടില്‍ മരിച്ചത്. മരുമകന്‍ എത്തുന്നതുവരെയാണ് വളര്‍ത്തുനായ ‘ഉണ്ണി’ മൃതദേഹത്തിന് കാവല്‍നിന്നത്. ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. മരുമകന്‍...
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾക്കായി പുതിയ കാർ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കറന്റ് ബില്ല് കൂടിയാലെന്താ, പുതിയ കറുത്ത കാർണിവൽ വാങ്ങിയില്ലേയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത് . സമാന വിഷയത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച്...
വിവാഹശേഷം ലക്ഷ്മിപ്രിയക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഭർത്താവ് ജയേഷ്. സ്വകാര്യ ചാനലിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ഇരുവരും അതിഥിയായെത്തിയപ്പോഴാണ് ജയേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. ഷോയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മുഖങ്ങളിലൊന്നായിരുന്നു ലക്ഷ്മിപ്രിയയുടേത്....