തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...
തിരുവനന്തപുരം – തെങ്കാശി ദേശീയപാതയിൽ കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. എൺപതിലധികം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മടത്തറയിൽ നിന്ന് കുളത്തുപ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് പോവുകയായിരുന്നു. പാറശാലയിൽ നിന്നും തെന്മലയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ...
തിരുവനന്തപുരം:തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ‘ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന്...
ആവേശ തിരയിലാക്കി തൃക്കാക്കര കലാശക്കൊട്ടിൽ . വിവാദങ്ങള്‍ മേല്‍ത്തട്ടില്‍ നിറഞ്ഞപ്പോഴും വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പിച്ച മുന്നണികള്‍ പരസ്യപ്രചാരത്തിന്റെ അവസാനദിനവും അടിത്തട്ടിലാണ് ശ്രദ്ധയൂന്നുന്നത്. സ്ഥാനാര്‍ഥികള്‍ രാവിലെ വിവിധ ഇടങ്ങളിലായി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. ഉച്ചയ്ക്കുശേഷം കലാശക്കൊട്ടില്‍ റോഡ് ഷോകളും റാലികളുമായി കളംനിറയുകയാണ് മുന്നണികള്‍. മൂന്നുമുന്നണികളുടെയും...
ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റസ് കേഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ റിയാസ് കുങ്കഞ്ചേരിയാണ് നാട്ടുകാര്‍ക്ക് അഭിമാനമായി ഡോക്ടറേറ്റ് നേടിയത്....
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്കു കുറുകെ നിർമിച്ച എളമരംകടവ്‌ പാലം പൊതുമരാമത്ത്‌ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് (മെയ് 23) നാടിന് സമർപ്പിക്കും. 11തൂണുകളിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 11 മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതകളുടെ...
കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾതകർന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക...
സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ...
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക്‌ കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന്‌ രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും...
കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’...